KeralaLatest NewsNews

തോട്ടില്‍ ഫാക്ടറി മാലിന്യം കലര്‍ന്നു ; നഗരസഭ അധികൃതര്‍ ഇടപ്പെട്ട് ഫാക്ടറി അടപ്പിച്ചു ; മുന്നറിയിപ്പുമായി നഗരസഭ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ ഫാക്ടറി മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. ഇതേതുടര്‍ന്ന് കുണ്ടമണ്‍കടവ് പമ്പിങ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചു. തോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും നഗരവാസികള്‍ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണമെന്നും നഗരസഭ നിര്‍ദേശം നല്‍കി.

ഇന്നലെ രാത്രിയാണ് ഇലട്രോപ്‌ളേറ്റിങ് ഫാക്ടറിയില്‍ നിന്നും രാസലായനി കലര്‍ന്ന മാലിന്യം ഒഴുക്കിവിട്ടത്. ഫാക്ടറി വൃത്തിയാക്കുന്നതിനിടെയാണ് രാസമാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിയതെന്നാണ് സൂചന. രാത്രി തന്നെ തോട്ടിലെ മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങിയിരുന്നു. കുറച്ച് മീനുകളെ ഫാക്ടറി ഉടമകള്‍ കുഴിച്ചുമുടിയെന്ന് നാട്ടുകാര്‍ പറയുന്നു. ഈ തോട്ടില്‍ നിന്നുള്ള നീരൊഴുക്ക് കുണ്ടമണ്‍കടവ് പമ്പിങ് സ്റ്റേഷനുകളിലേക്കടക്കം എത്തി ചേരുന്നുണ്ട്. ഇതിനാലാണ് ജലവിതരണം നിര്‍ത്തിവച്ചിരിക്കുന്നത്. തോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചതിനുശേഷം മൂന്ന് ദിവസങ്ങള്‍ ശേഷമേ പമ്പിങ് തുടരാന്‍ കഴിയൂ എന്ന് നഗരസഭ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button