തൃശൂർ : ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശികളായ തൈപറമ്പിൽ വീട്ടിൽ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.
രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുടുംബ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു.
വിനോദ് ഡിസൈൻ പണിക്കാരനാണ്. ഭാര്യ രമ കൊടുങ്ങല്ലൂരിലെ ഒരു സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണ്. മകൾ പ്ലസ് ടു വിദ്യാർഥിനിയും മകൻ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. വീടിനുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പു കണ്ടെത്തിയുണ്ട്.
Post Your Comments