Latest NewsIndia

പൗരത്വ ബില്ലിനെതിരായുള്ള സംസാര മദ്ധ്യേ രാജ്യം കത്തിക്കണമെന്ന് പറഞ്ഞ യാത്രക്കാരനെ പോലീസിലേൽപ്പിച്ച ഊബർ ഡ്രൈവറിന് ആദരവുമായി ജനങ്ങള്‍

മുംബൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കലാപങ്ങളെ അനുകൂലിച്ച്‌ രാജ്യത്തിനെതിരായി സംസാരിച്ച യുവാവിനെ നിയമത്തിനു മുന്നിലെത്തിച്ച ടാക്സി ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം . ഊബര്‍ ടാക്സി ഡ്രൈവര്‍ രോഹിത് ഗൗരാണ് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്ത യുവാവ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്ന ആളാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചത് .

ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം . ജയ്പൂര്‍ സ്വദേശിയായ 23 കാരന്‍ ബപ്പാദിത്യ സര്‍ക്കാരാണ് പൗരത്വ നിയമത്തിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നതിനെ അനുകൂലിച്ച്‌ സംസാരിച്ചത് . മുംബ‌ൈയിലെ ജുഹുവില്‍ നിന്നും കുര്‍ലയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരങ്ങളെയും , ആക്രമണങ്ങളെയും അനുകൂലിച്ച്‌ സുഹൃത്തിനോട് ബപ്പാദിത്യ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രോഹിത് കാര്‍ നിര്‍ത്തി . എടിഎമ്മില്‍ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് വാഹനത്തില്‍ നിന്നിറങ്ങി .

‘രാജ്യം കത്തണം’ എന്ന് ഫോണില്‍ സിഎ എ യ്ക്കെതിരെ സംസാരിച്ച യാത്രക്കാരനെ നേരെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഊബർ ഡ്രൈവർ

പിന്നീട് തിരിച്ചെത്തിയത് പൊലീസുമായാണ്. ഇത് വലിയ വാർത്തയായിരുന്നു. നിരവധി പേര് ഇയാൾക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് അഭിനന്ദന പ്രവാഹവുമായി ജനങ്ങളെത്തിയത്. അലര്‍ട്ട് സിറ്റിസണ്‍ എന്ന പദവി നല്‍കിയാണ് ബിജെപി പ്രവര്‍ത്തകരും , ജനങ്ങളും ഒന്നടങ്കം രോഹിതിനെ അഭിനന്ദിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button