കര്‍ണാടക: കല്ല്യാണത്തിന് പെണ്ണ് ഒളിച്ചോടി അല്ലെങ്കില്‍ ചെറുക്കന്‍ മുങ്ങി അങ്ങനെ കല്ല്യാണങ്ങള്‍ മുടങ്ങിയ സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്തിന് കല്ല്യാണത്തിന് തെട്ട് മുന്നേ പിന്മാറിയ വധൂവരന്മാരെക്കുറിച്ച് വരെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കര്‍ണാടകയിലെ ഹസനില്‍ നടന്ന സംഭവം മറ്റൊന്നാണ്. ഇവിടെ കല്ല്യാണം മുടങ്ങിയത് വിവാഹ സാരിയെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്.
അതായത് വിവാഹത്തിന് തൊട്ടുമുന്‍പ് നടന്ന ചടങ്ങില്‍ വധു ഉടുത്തിരുന്ന സാരിക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി വരന്റെ മാതാപിതാക്കളാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.മാതാപിതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന വരന്‍ രഘുകുമാര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രഘുകുമാറും സംഗീതയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരമാണ് കല്യാണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹ ചടങ്ങിനിടെ സാരി മാറ്റാന്‍ വരന്റെ മാതാപിതാക്കള്‍ സംഗീതയോട് ആവശ്യപ്പെടുകയായിരുന്നു.
ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി വധുവിന്റെ കുടുംബം പറഞ്ഞു. എന്നാലും ഒരു സാരി വരുത്തി വച്ച പെല്ലാപ്പേ കല്ല്യാണം വരെ മുടക്കി കളഞ്ഞില്ലേ. പ്രണയിച്ച് കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചവരാണ് ഒടുവില്‍ ഒരു സാരിയുടെ പേരില്‍ അടിച്ച് പിരിഞ്ഞത്.
Post Your Comments