Latest NewsNewsIndia

ഡല്‍ഹിയില്‍ ആര് സര്‍ക്കാരുണ്ടാക്കും? ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിയുടെ ആറാമിന്ദ്രിയം പറയുന്നത്

ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പതിലധികം സീറ്റുകൾ നേടി തങ്ങളുടെ പാർട്ടി രാജ്യ തലസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി.

“എന്റെ സഹോദരന്റെയും ഡല്‍ഹി ജനതയുടെയും അനുഗ്രഹങ്ങൾ എനിക്കുണ്ട്. നമ്മുടെ വിജയത്തിനായി ഞങ്ങൾ ഇവിടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി. ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നു. ബിജെപി ഡല്‍ഹിയില്‍ 50 ലധികം സീറ്റുകള്‍ വിജയിച്ചുകൊണ്ട് സർക്കാർ രൂപീകരിക്കും”- തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തന്റെ പാർട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുന്ന നേതാവിന്റെ പേര് പറയാന്‍ ബി.ജെ.പി നേതാവ് വിസമ്മതിച്ചു.

2,688 ഇടങ്ങളിലെ 13,571 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

2,04,830 വോട്ടർമാർ 80 വയസ്സിനു മുകളിലുള്ളവരാണ്, 147 വോട്ടർമാർ 100 വയസ്സിനു മുകളിലുള്ളവരാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി 67 സീറ്റുകൾ നേടി, ബി.ജെ.പി 3 സീറ്റുകള്‍ നേടി. കോൺഗ്രസിന് സീറ്റുകള്‍ ഒന്നും ലഭിച്ചില്ല.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി തുടർച്ചയായ രണ്ടാം തവണയും അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്. അതുപോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി പ്രയോജനപ്പെടുത്തി ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന് ബി.ജെ.പിയും പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button