തിരുവനന്തപുരം: കെ.എം മാണിക്ക് വേണ്ടി സ്മാരകം പണിയുന്നതിനായി തുക അനുവദിച്ചതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി സിപിഐ. സ്മാരകം പണിയാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഫൗണ്ടേഷന് സര്‍ക്കാരിനെ സമീപിച്ചത് കൊണ്ടാണ് പണം അനുവദിച്ചത്. മരിച്ചു പോയ നേതാവിന് വേണ്ടി സ്മാരകം പണിയണമെന്ന് തോന്നിയതില്‍ ഒരു തെറ്റുമില്ല. ഇന്ത്യയിലെ രീതി അനുസരിച്ച് മരണത്തോട് കൂടി അവരുടെ പാപം തീരുകയാണ്. അതിനകത്ത് വലിയ കാര്യം കാണേണ്ടതില്ലെന്നും ഇതില്‍ ഒരു അനൗചിത്യവുമില്ലെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
ദീര്‍ഘകാലം മന്ത്രിയും ഒരേ മണ്ഡലത്തില്‍ തന്നെ 50 കൊല്ലക്കാലം എംഎല്‍എയായും സേവനം അനുഷ്ഠിച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പേരില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് പണം കൊടുത്തു. സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുമ്പോൾ പണം അനുവദിച്ചു എന്നത് ഒരു നല്ലവശമാണ്. ഇതിനെ ഒരു ആദരവായി കണ്ടാല്‍ മതിയെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
Post Your Comments