കൊച്ചി: കെച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ രമ്യനമ്പീശന്റെ സാക്ഷിവിസ്താരം പ്രത്യേക കോടതിയില്‍ നടന്നു. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. നടന്‍ ലാലിനെയും കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. വെള്ളിയാഴ്ച വിസ്താരത്തിന് ഹാജരാകേണ്ടിയിരുന്ന പി.ടി. തോമസ് എം.എല്‍.എ., സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു. ദിലീപ് ഒഴികെയുള്ള ഒമ്പതു പ്രതികളും വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. കേസിന്റെ വിസ്താരം 12-നു തുടരും.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെയും വെള്ളിയാഴ്ച വിസ്തരിച്ചു. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദേശിച്ചു.
ചണ്ഡീഗഢിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബില്‍ ആധികാരികത പരിശോധിച്ച ദൃശ്യങ്ങളുടെ റിപ്പോര്‍ട്ടാണ് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന്റെ ഹര്‍ജിയിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനും കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം ക്രോസ് വിസ്താരം നടത്താന്‍ ദിലീപിന്റെ അഭിഭാഷകനെ കോടതി അനുവദിച്ചിരുന്നു.
Post Your Comments