Latest NewsIndiaNews

ഐശ്വര്യം വരാന്‍ കഴുത്തില്‍ കെട്ടിയ ചരട് ഒടുവില്‍ കാലനായി; ഒരു വയസ്സുകാരന് ദാരുണാന്ത്യം

ലക്‌നൗ: ഐശ്വര്യം വരാന്‍ കഴുത്തില്‍ കെട്ടിയ ചരട് ഒടുവില്‍ ഒരു വയസ്സുകാരന്റെ കാലനായി. കഴുത്തില്‍ കെട്ടിയ കയര്‍ മുറുകി കുട്ടി മരണപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. കണ്ണുതട്ടാതിരിക്കാന്‍ കുഞ്ഞുങ്ങളുടെ കാലിലും കഴുത്തിലും ജപിച്ച ചരടുകള്‍ കെട്ടുക എന്നത് ഉത്തര്‍പ്രദേശിലെ ആചാരങ്ങളുടെ ഭാഗമാണ്.

ഐശ്വര്യം ഉണ്ടാകാനായി കുഞ്ഞിന്റെ കഴുത്തില്‍ കറുത്ത ചരട് കെട്ടിയിരുന്നു. കുട്ടികളെ തള്ളിക്കൊണ്ട് നടക്കുന്ന ചെറിയ പ്രാമിനുള്ളിലായിരുന്നു കുഞ്ഞ്. എന്നാല്‍ എപ്പോഴോ കുഞ്ഞ് ഇതിനുള്ളില്‍ നിന്ന് താഴെ വീഴുകയും കഴുത്തില്‍ കുരുങ്ങിയ ചരട് മുറുകുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ സമീപം മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ വീടിനുള്ളില്‍ ഇരുത്തിയതിന് ശേഷം ഇവര്‍ ടെറസിലേക്ക് പോയിരിക്കുകയായിരുന്നു. ഇവര്‍ തിരികെ എത്തിയപ്പോള്‍ കുഞ്ഞ്  ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. എന്നാല്‍ ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button