ജിദ്ദ: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ സൗദി അറേബ്യ അടിയന്തര നടപടി ആരംഭിച്ചു. കൊറോണ വൈറസിനെ അതിജീവിക്കാന്‍ ചൈനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവിട്ടിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി സല്‍മാന്‍ രാജാവ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ചൈനയ്ക്ക് അടിയന്തരമായി സഹായമെത്തിക്കാന്‍ സൗദി തയ്യാറായത്.
അടിയന്തരമായി സഹായമെത്തിക്കാന്‍ സൗദിയിലെ കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയന്‍ ആക്ടിവിറ്റീസിനാണ് സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയത്.
ചൈനയില്‍ കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൗദി ഭരണാധികാരി അനുശോചനം രേഖപ്പെടുത്തുകയും ചികിത്സയിലുള്ളവര്‍ക്ക് വേഗത്തിലുള്ള ശമനം നേരുകയും ചെയ്തു. അതേസമയം കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി സൗദി പാസ്പോര്‍ട്ട് വിഭാഗം ചൈനയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments