തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും. ഇതിനായി കെഎസ്‌എഫ്‌ഇക്ക് പത്ത് കോടി അനുവദിച്ചു. 73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി.
വൈദ്യുതി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതോടെ കേരളത്തില്‍ വിതരണം ചെയ്തു. ഉയര്‍ന്ന സ്റ്റാമ്ബ് ഡ്യൂട്ടി കാരണം വിവിധ കമ്പനികളുടെ ആസ്ഥാനങ്ങള്‍ കേരളം വിടുന്ന സാഹചര്യം പരിശോധിക്കും. കൊച്ചി-ഇടമണ്‍ ലൈനിലൂടെ കൊണ്ടു വരാന്‍ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്. 2040- വരെയുള്ള വൈദ്യുതി ആവശ്യം പുറത്തു നിന്നുള്ള വൈദ്യുതി കൂടി വാങ്ങി പരിഹരിക്കും
2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും. 1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകളും ഫ്ലാറ്റുകളും കൂടി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കും. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ 1500 കോടി രൂപ നല്‍കും.
ALSO READ: സംസ്ഥാന ബജറ്റ് 2020: സിഎഫ്എൽ, ഫിലമന്‍റ് ബൾബുകൾ നിരോധിക്കും
കൊച്ചി വികസനത്തിന് 6000 കോടി രൂപ,കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരും. അതിവേഗ റെയില്‍ പാതയുടെ ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തിലെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
Post Your Comments