
കോഴിക്കോട്: സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ യുവതിയും യുവാവും മാവൂര്‍ റോഡിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട്ടെ വെസ്റ്റേണ്‍ ലോഡ്ജില്‍വെച്ചായിരുന്നു മരണം. വ്യാഴാഴ്ച ആത്മഹത്യ ചെയ്തതെന്നാണ് സംശയം. തോട്ടുമുക്കം സ്വദേശിനി അലീന അഷ്‌റഫ് (21), വയനാട് മൂലങ്കാവ് സ്വദേശി അബിന്‍ കെ ആന്റണി (28) എന്നിവരാണ് മരിച്ചത്.
ചതുപ്പില്‍ വീണ മനുഷ്യനെ രക്ഷിക്കാന്‍ കരുണയോടെ കരങ്ങള്‍ നീട്ടി ഒറാങ്ങൂട്ടാന്‍
രണ്ടുപേരും കെഎംസിടി മെഡിക്കല്‍ കോളേജിലെ ജീവനക്കാരാണ്. ഇരുവരും സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. കെഎംസിടി ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ജോലിക്കാരിയാണ് അലീന. മരിച്ച എബിന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനും.ഇന്‍റര്‍വ്യൂ അവശ്യത്തിനെത്തിയതെന്ന് ലോഡ്‍ജില്‍ അറിയിച്ച് ഇന്നലെ വൈകിട്ടാണ് ഇരുവരും റൂമെടുക്കുന്നത്.
ഇന്ന് ഉച്ചയായിട്ടും പുറത്തിറങ്ങാതെ വന്നതോടെ ലോഡ്‍ജ് അധികൃതര്‍ പൊലീസില്‍ അറിയിച്ചു. പൊലീസെത്തി റൂം കൂത്തിതുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറിഞ്ചുപയോഗിച്ച് സയനൈഡ് പോലുള്ള മാരക വിഷം ഇന്‍ജക്‌ട് ചെയ്തുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്ന ആത്മഹത്യ കുറിപ്പ് മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തി.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
Post Your Comments