കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പ്രധാനമന്ത്രി രാജ്യസഭയില്‍ ഏറ്റുപറഞ്ഞതില്‍ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റു പറഞ്ഞേ പറ്റൂവെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുളള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് മോദി നിയമസഭയിൽ പറഞ്ഞത്. പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പിണറായി സഖാവ് ഉയിർ ?
സഖാവ് ഒരു കാര്യം പറഞ്ഞാൽ പിന്നെ ഗവർണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ.
Post Your Comments