Latest NewsNewsFootballSports

മെസ്സിക്ക് കോടികള്‍ വിലയിട്ട് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ; ഇനി വേണ്ടത് മെസ്സിയുടെ സമ്മതം

ബാഴ്‌സലോണ: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ക്ലബ്ബ്മാറ്റം വീണ്ടും ചര്‍ച്ചയാകുന്നു. ക്ലബ്ബ് മാനേജ്‌മെന്റുമായുള്ള മെസ്സിയുടെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതോടെ താരത്തിനുവേണ്ടി മുന്‍നിര ക്ലബ്ബുകള്‍ കരുക്കള്‍ നീക്കിത്തുടങ്ങി. ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ് മെസ്സിക്കുവേണ്ടി മുന്‍നിരയിലുള്ളത്. എത്ര പണം വേണമെങ്കിലും മുടക്കാന്‍ കഴിയുമെന്നതും മുന്‍ പരിശീലകന്‍ പെപ് ഗാര്‍ഡിയോള ഉണ്ടെന്നതും സിറ്റിക്ക് സാധ്യതകള്‍ നല്‍കുന്നുണ്ട്.സിറ്റി മെസ്സിക്കുവേണ്ടി രംഗത്തിറങ്ങിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി.

കരിയറില്‍ ഇതുവരെ ബാഴ്‌സലോണയ്ക്കല്ലാതെ മറ്റൊരു ക്ലബ്ബിനുവേണ്ടിയും മെസ്സി പന്തുതട്ടിയിട്ടില്ല. എന്നിരുന്നാലും താരം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബാഴ്‌സലോണയില്‍ സംതൃപ്തനാണെന്നും കരിയര്‍ അവസാനം വരെ ഇവിടെ തുടരുമെന്നും മെസ്സി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ക്ലബ്ബുമായി കലഹമുണ്ടെന്ന് വ്യക്തമായതോടെ മെസ്സിയുടെ മനസ് മാറിയേക്കാമെന്ന കണക്കുകൂട്ടലിലാണ് മറ്റു ക്ലബ്ബുകള്

ഈ സീസണ്‍ അവസാനം മെസ്സിക്ക് ഫ്രീ ട്രാന്‍സ്ഫര്‍ അനുവദിക്കുന്ന കരാര്‍ നിലവിലുണ്ട്. 2021വരെയാണ് മെസ്സിയും ബാഴ്‌സലോണയുമായി കരാറെങ്കിലും ഇത്തവണ സീസണ്‍ അവസാനത്തോടെ താരത്തിന് ഫ്രീ ട്രാന്‍സ്ഫര്‍ അനുവദിക്കുന്നു. അതുകൊണ്ടുതന്നെ പെപ് ഗാര്‍ഡിയോളയുമായുള്ള ബന്ധത്തിന്റെ പേരില്‍ മെസ്സിയെ എത്തിക്കാമെന്നാണ് ഇപ്പോള്‍ സിറ്റിയുടെ കണക്കുകൂട്ടല്‍. മെസ്സി സിറ്റിയില്‍ എത്തുകയാണെങ്കില്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറുകളിലൊന്നായിരിക്കും. സിറ്റിക്കു പുറമെ ആഴ്‌സണലും, ചെല്‍സിയും മെസ്സിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button