കൊച്ചി: കൊച്ചിയില്‍ നഗ്നചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും സുഹൃത്തും പിടിയിലായി. നഗ്നചിത്രം പകര്‍ത്തി ഹണിട്രാപ്പ് വഴി ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടിയ കേസിലാണ് യുവതി അടക്കം രണ്ടുപേര്‍ പിടിയിലായത്.പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി റെന്‍ജീഷുമാണ് അറസ്റ്റിലായത്.
ബിസിനസ്സുകാരനില്‍ നിന്ന് 50,000 രൂപയും, കാറും, മൂന്ന് മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു.
ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.പ്രമുഖ ബിസിനസുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി കുടുക്കിയ ശേഷം നഗ്നനാക്കി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
Post Your Comments