അസംഗഡ്•വിവാഹ ചടങ്ങിനായി മണ്ഡപത്തിൽ എത്തുന്നതിനു തൊട്ടുമുമ്പ്വരനെ അജ്ഞാത അക്രമികൾ വെടിവച്ചു കൊന്നു. ദേവ്ഗാവ് പോലീസ് സർക്കിളിലെ മസിർപൂർ ബസാർ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി സംഭവം.
സിംഗ്പൂരിൽ നിന്നാണ് വിവാഹ ഘോഷയാത്ര (ബരാത്ത്) വന്നതെന്നും വരൻ മണ്ഡപത്തിലേക്ക് നടക്കുമ്പോൾ ബൈക്ക് ഓടിച്ചെത്തിയ രണ്ട് അക്രമികള്‍ അയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
വരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രകോപിതരായ കുടുംബാംഗങ്ങൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി. തുടർന്ന് പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കുറ്റകൃത്യത്തിന്റെ പിന്നിലെ ലക്ഷ്യം കണ്ടെത്താനായി വരന്റെയും വധുവിന്റെയും ഭാഗത്തുനിന്നുള്ള നിരവധി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യലിനായി പോലീസ് തടഞ്ഞുവച്ചിട്ടുണ്ട്.
ചടങ്ങ് ആരംഭിക്കാനിരിക്കെയാണ് കൊലയാളികൾ വരനെ ദൂരെ നിന്ന് പിന്തുടർന്ന് വന്ന് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്ത് സി.സി.ടി.വി ക്യാമറകളൊന്നുമില്ല.
Post Your Comments