Latest NewsNewsInternational

3700 പേരുമായി സഞ്ചരിച്ച കപ്പലില്‍ 10 പേര്‍ക്ക് കൊറോണ ; കരയിലേക്കിറക്കരുതെന്ന് ആരോഗ്യ മന്ത്രി

ജപ്പാനില്‍ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേര്‍ കൊറോണ വൈറസ് എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്‌സുനോബു കറ്റോ പറഞ്ഞു. കപ്പിലിലുള്ള എല്ലാവരേയും രണ്ടാഴ്ചത്തേക്ക് കരയ്ക്കിറക്കില്ലെന്നും കപ്പലില്‍ തന്നെ ചികിത്സനല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ടോക്കിയോയ്ക്ക് തെക്കുള്ള തുറമുഖ നഗരമായ യോകോഹാമയില്‍ തിങ്കളാഴ്ച രാത്രി മുതല്‍ ഡയമണ്ട് പ്രിന്‍സസ് കപ്പല്‍ കരയ്ക്കടുപ്പിക്കാതെ കടലില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഹോങ്കോംഗില്‍ നിന്നുള്ള 80 കാരനായ ഒരാക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. എന്നാല്‍ ഇയാള്‍ ഇയാള്‍ ഹോങ്കോങ്ങില്‍ ഇറങ്ങി. എന്നാല്‍ ഒരാള്‍ക്ക് കൊറോണാ വൈറസ് ലക്ഷണം കണ്ടെത്തിയതിനാല്‍ 3,700 പേരെയും കരയ്ക്കിറങ്ങാന്‍ അധികൃതര്‍ സമ്മതം നല്‍കിയില്ല.

കപ്പലിലെ പനിയുടെ ലക്ഷണങ്ങളുള്ള അല്ലെങ്കില്‍ രോഗബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 273 പേര്‍ക്ക് വൈറസ് പരിശോധനകള്‍ നടക്കുകയാണ്. ഇതില്‍ 31 പേരുടെ പ്രാഥമിക ഫലത്തില്‍ 10 പേര്‍ക്ക് വൈറസ് ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജപ്പാനീസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ 10 പേരെ കരയിലെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് ഓസ്ട്രേലിയന്‍, മൂന്ന് ജാപ്പനീസ്, മൂന്ന് പേര്‍ ഹോങ്കോങ്ങില്‍ നിന്നും ഒരാള്‍ യുഎസില്‍ നിന്നും ഒരാള്‍ ഫിലിപ്പിനോ ക്രൂ അംഗമാണെന്നും കപ്പല്‍ ഓപ്പറേറ്റര്‍ പ്രിന്‍സസ് ക്രൂയിസ് പ്രസ്താവനയില്‍ പറഞ്ഞു

അണുബാധ പടരാതിരിക്കാന്‍ ജപ്പാന്‍ മുഴുവന്‍ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കട്‌സുനോബു കറ്റോ പറഞ്ഞു. തത്വത്തില്‍ കപ്പലിലുള്ള എല്ലാവരും ബുധനാഴ്ച മുതല്‍ 14 ദിവസം കടലില്‍ തന്നെ താമസിക്കേണ്ടി വരുമെന്ന് കറ്റോ പറഞ്ഞു. ബാക്കിയുള്ള പരീക്ഷണ ഫലങ്ങള്‍ എപ്പോള്‍ ലഭ്യമാകുമെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാരില്‍ തായ്വാന്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു, പകുതിയോളം ജാപ്പനീസ് വംശജരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button