റിയാദ്: കൊറോണയ്ക്കു പിന്നാലെ പക്ഷി പനിയും പരക്കുന്നു. .സൗദിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു . സൗദി തലസ്ഥാനമായ റിയാദിലാണ് പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചത്. റിയാദിലെ ഒരു കോഴിഫാമിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ എമര്‍ജന്‍സി ടീം സ്ഥലത്തെത്തി രോഗപകര്‍ച്ച തടയുന്നതിന് വേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പക്ഷിപ്പനി പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. H5N8 പക്ഷികളെ മാത്രം ബാധിക്കുന്ന രോഗമാണെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബാഖൈല്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് സൗദിയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പൂര്‍ണമായും നിയന്ത്രവിധേയമാക്കാന്‍ സാധിച്ചു.
രണ്ട് വര്‍ഷത്തിനിടയില്‍ കണ്ടെത്തുന്ന ആദ്യത്തെ രോഗബാധയാണ് ഇപ്പോള്‍ റിയാദിലേത്. ശക്തമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. മുഴുവന്‍ കോഴി ഫാം ഉടമകളും പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രോഗപകര്‍ച്ച തടയുന്നതിനായി പക്ഷികളെ വേട്ടയാടരുതെന്നും രോഗലക്ഷണമുള്ള ജീവികളെ കണ്ടാല്‍ വിവരമറിയിക്കണമെന്നും വക്താവ് പറഞ്ഞു.
Post Your Comments