Latest NewsIndiaNews

ഇന്ത്യൻ ദേശീയ പതാകയുടെ മധ്യഭാഗത്തെ അശോക ചക്രം നീക്കം ചെയ്‌ത്‌ അവിടെ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ പതിപ്പിച്ച് സി.എ.എ പ്രക്ഷോഭകാരികള്‍

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സമരങ്ങളും രാജ്യം കണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്‌ത ഒരു സമരം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ജനത. ഹൈദരാബാദിലാണ് സംഭവം. ഇന്ത്യൻ എക്സ്പ്രെസ്സ് അടക്കം നിരവധി ദേശീയ മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടിട്ടുണ്ട്.

ഇന്ത്യൻ ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള അശോക ചക്രം നീക്കം ചെയ്‌ത്‌ അവിടെ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ പതിപ്പിച്ചിരിക്കുകയാണ്. ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ലോകത്ത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ്. സംഭവം മതസ്പർദ്ധ വളർത്തുന്നതും, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നു വിമർശനം ഉയർന്നു കഴിഞ്ഞു.

ALSO READ: കൊറോണ: ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ; വലഞ്ഞ് ചൈനീസ് ജനത


1971 ലെ ചട്ടപ്രകാരം ഇന്ത്യൻ ദേശീയ പതാകയെ അപകീർത്തിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്. ഉടൻ തന്നെ സമരക്കാർ ഗുരുതര നടപടി നേരിടുമെന്നാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button