Devotional

ദീപാരാധനയുടെ പ്രാധാന്യം

പഞ്ചഭൂതങ്ങളില്‍ ഒന്നാണ് അഗ്നി. മറ്റുള്ളവയെയും സ്വയവും ശുദ്ധമാകുന്ന അഗ്നിയ്ക്ക് പ്രാധാന്യം ഏറെയാണ്‌. അഗ്നിയെ സാക്ഷിയാക്കി മാത്രമാണ്‌ ഒട്ടുമിക്ക ഹിന്ദുക്കളും എല്ലാ പുണ്യ കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുന്നത്‌. ക്ഷേത്രങ്ങളിലാകാട്ടെ ഏറ്റവും പ്രധാനവും ദീപാരാധനയാണ്‌. ഉഷഃപൂജ, മധ്യാഹ്നപൂജ എന്നീ വേളകളിലും ദീപാരാധന നടത്താറുണ്ട്. സാധാരണയായി സായംസന്ധ്യയിലാണ് ദീപാരാധന (സന്ധ്യാദീപാരാധന) നടത്തുന്നത്. അതിനാണ് ഏറെ പ്രാധാന്യം. ദീപാരാധനയിലൂടെ താന്ത്രികമായും മാന്ത്രികമായും വൈദികകർമ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവൽപാദത്തിലേയ്ക്ക് അർപ്പിക്കുന്നുവെന്ന് സങ്കല്പം. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ദീപാരാധന ഉണ്ടെങ്കിലും നേരിയ വ്യത്യാസങ്ങൾ ഉണ്ട്.

ദീപാരാധനാവേളയില്‍ ദേവതകള്‍ ഓരോ ദീപങ്ങളിലും കുടികൊണ്ട്‌ ഈശ്വരദര്‍ശനം നേടുന്നു എന്നാണ്‌ സങ്കല്‍പം. ഈശ്വരന്‌ മനുഷ്യന്‍ അര്‍പ്പിക്കുന്ന പതിനാറുതരം ഉപചാരങ്ങളില്‍ ഒന്നാണ്‌ ദീപാരാധന. ദീപങ്ങളാല്‍ പരംപിതാവിനെ ആരാധിക്കുന്നു എന്നാണ്‌ ദീപാരാധനയുടെ സങ്കല്‍പം. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. ഓരോന്നിനും ഓരോ പ്രാധാന്യവും ഫലങ്ങളും ഉണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന, ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന. ദീപങ്ങള്‍ ഉഴിഞ്ഞുള്ള ആരാധാനാ രീതിക്ക്‌ പ്രത്യേക നിര്‍ദേശങ്ങളാണ് ആചാര്യന്മാര്‍ നല്‌കിയിട്ടുള്ളത്.

ഒരു ദീപം മാത്രമടങ്ങിയ ആരാധന സരസ്വതിയെ സൂചിപ്പിക്കുന്നു. മൂന്ന്‌ ദീപങ്ങള്‍ സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നിവയുടെ സാന്നിധ്യവുമാണ് അറിയിക്കുക.
കല, പ്രതിഷ്ഠ കല, വിദ്യ, ശാന്തി, ശാന്തി അതീതകല എന്നീ അഞ്ച്‌ കലകളെയാണ്‌ പഞ്ചദീപങ്ങള്‍ കാണിക്കുന്നത്‌. വിഗ്രഹത്തിന്‌ ചുറ്റും സാധാരണ ദീപങ്ങള്‍ മൂന്നുവട്ടം ഉഴിയാറുണ്ട്‌. ആദ്യം ദീപം കാണിക്കുന്നത്‌ ലോകക്ഷേമത്തിനും രണ്ടാമത്തേത്‌ ഗ്രാമപ്രദേശത്തിന്‍റെ ക്ഷേമത്തിനും മുന്നാമത്തേത്‌ പഞ്ചഭൂതങ്ങളെ അടക്കി നിര്‍ത്താനുള്ള ശക്തിക്ക്‌ വേണ്ടിയുമാണെന്നാണ് ‌ആചാര്യന്മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button