നെയ്റോബി: പടിഞ്ഞാറന്‍ കെനിയയിലെ പ്രൈമറി സ്കൂളിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം. 40 പേര്‍ക്ക് പരിക്കേറ്റു. നെയ്റോബിയുടെ വടക്കുപടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്കൂളില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. സ്കൂള്‍ വിട്ടുപോകുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്. പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കകമെഗ പോലീസ് കമാന്‍ഡര്‍ ഡേവിഡ് കബേന പറഞ്ഞു.
Post Your Comments