Latest NewsKeralaNews

എസ്എൻഡിപി യൂണിയൻ ഫണ്ട് ക്രമക്കേട്: സുഭാഷ് വാസു ഹൈക്കോടതിയിൽ

മാവേലിക്കര: എസ്എൻഡിപി യൂണിയൻ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു. എസ്എൻഡിപി യൂണിയൻ ഫണ്ടിൽ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചത്.

എസ്എൻഡിപിവഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാവേലിക്കര യൂണിയൻ അംഗം ദയകുമാർ ആണ് സുഭാഷ് വാസു വിനെതിരെ കേസ് നൽകിയത്. ഗൂഢാലോചന, വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തി മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നിർത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

എന്നാൽ, കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് കഴിയില്ലെന്നും, പൊലീസ് അന്വേഷണം നിയമപരമല്ലെന്നും താൻ പ്രസിഡന്റായിരുന്ന കാലത്തെ കണക്കുകൾക്ക് മാവേലിക്കര ജനറൽ ബോഡിയോഗം അംഗീകാരം നൽകിയതാണെന്നും ഹർജിയിൽ സുഭാഷ് വാസു വ്യക്തമാക്കുന്നു.

ALSO READ: എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടി : തിരിച്ചടി നേരിട്ട് വെള്ളാപ്പള്ളി നടേശന്‍

എസ്എൻഡിപി യൂണിയന്റെ പ്രവർത്തനങ്ങളെ കുറിച്ചു പൊലീസിൽ പരാതിപ്പെടാൻ ദയകുമാറിന് അർഹത ഇല്ലെന്നും യൂണിയൻ കൗൺസിലിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് വ്യാജ ആരോപണങ്ങളുമായി ദയകുമാർ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതെന്നും സുഭാഷ് വാസുവിന്റെ ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button