മറുകുകള്‍ മിക്കവാറും എല്ലാവരുടേയും ശരീരത്തിലും കാണും. താരതമ്യേന നിരുപദ്രവകാരികളായ ഇവ പല വലിപ്പത്തിലും കാണുകയും ചെയ്യും.
മറുകുകള്‍ ചിലര്‍ക്ക് സൗന്ദര്യം നല്‍കുമെങ്കിലും മറ്റു ചിലര്‍ക്കിത് അഭംഗിയാകും. പ്രത്യേകിച്ച് മുഖത്തുള്ള വലിപ്പം കൂടിയ മറുകുകള്‍.
ഇവ പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ മാറ്റുക സാധ്യമല്ല. കോസ്മെറ്റിക് സര്‍ജറി പോലുള്ള മാര്‍ഗങ്ങളേ ഇതിനുതകൂ.
പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ഇവ പൂര്‍ണമായും നീക്കാനാവില്ലെങ്കിലും ചില വഴികളുപയോഗിച്ച് ഇവയുടെ കറുപ്പു നിറം കുറയ്ക്കാം.
ചെറുനാരങ്ങാനീരു കൊണ്ട് മറുകുകളില്‍ മസാജ് ചെയ്യുന്നത് ഇവയുടെ നിറം കുറയാന്‍ സഹായിക്കും.
ഐസ്
ദിവസവം ഇവയ്ക്കു മുകളില്‍ ഐസ് കൊണ്ടു മസാജ് ചെയ്യുന്നതും നല്ലതു തന്നെ. ഇത് ചര്‍മസുഷിരങ്ങളുടെ വലിപ്പും കുറയ്ക്കും. മറുകിന്റെ നിറം കുറയ്ക്കുകയും ചെയ്യും.
തക്കാളി നീരും മറുകിന്റെ നിറം കുറയ്ക്കാന്‍ സൗകര്യപ്രദമാണ്. തക്കാളി മുറിച്ച് ദിവസവം മറുകിനു മുകളില്‍ മസാജ് ചെയ്താല്‍ മതിയാകും.
ആപ്രിക്കോട്ട് ഉടച്ച് മറുകിനു മുകളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.
ഓറഞ്ചുനീരും മറുകിന്റെ നിറം കുറയുന്നതിന് സഹായിക്കുന്ന ഒന്നാണ്.
ഒലീവ് ഓയില്‍ കൊണ്ട് ചര്‍മം മസാജ് ചെയ്യുന്നത് മറുകിന്റെ നിറം കുറയ്ക്കാന്‍ സഹായകമാണ്.
Post Your Comments