കറുപ്പിനേഴഴക് എന്ന് പറയുമെങ്കിലും ചര്‍മ്മം അല്‍പം ഇരുണ്ടിരിക്കുന്നുണ്ടെങ്കില്‍ അതിനെ വെളുപ്പിക്കാനാണ് നമ്മുടെയെല്ലാം ശ്രമം. എന്നാല്‍ പലപ്പോഴും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ നമ്മള്‍ ചെയ്യുന്ന പല പരീക്ഷണങ്ങളും പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. മുഖക്കുരു മാറ്റാനും എണ്ണ മതി
എന്നാല്‍ പ്രകൃതി ദത്തമായ വഴികളിലൂടെ തന്നെ നമുക്ക് പലപ്പോഴും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം. അതും വെറും ഏഴ് ദിവസത്തിനുള്ളില്‍. അതിനായി എന്തൊക്കെ ചെയ്യണമെന്നു നോക്കാം.
ആപ്പിളിലുണ്ട് നിറം
ആപ്പിള്‍ രോഗങ്ങളെ മാത്രമല്ല പ്രതിരോധിയ്ക്കുകയുള്ളൂ ചര്‍മ്മത്തില്‍ വരുന്ന കറുത്ത പാടുകളെ പോലും ഇല്ലാതാക്കാന്‍ ആപ്പിളിന്റെ കഴിവ് വളരെ വലുതാണ്.
എങ്ങനെ ഉപയോഗിക്കാം
ആപ്പിള്‍ തൊലി കളഞ്ഞതിനു ശേഷം പാലില്‍ മുക്കി വെയ്ക്കുക അതിനു ശേഷം അത് അരച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാം. അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് മുഖത്തും കയ്യിലും കഴുത്തിലും പുരട്ടാം. 10 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത് ഒരാഴഅച തുടര്‍ച്ചയായി ചെയ്താല്‍ നിറം വര്‍ദ്ധിപ്പിക്കാം.
ഓറഞ്ച് നീര്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഓറഞ്ചിനെ ആരോഗ്യകാര്യത്തിലും സൗന്ദര്യ കാര്യത്തിലും വ്യത്യസ്തമാക്കുന്നത്. ചര്‍മ്മത്തിന് നിറം നല്‍കുന്നതോടൊപ്പം ചര്‍മ്മം വൃത്തിയാകാനും ഓറഞ്ച് നീര് സഹായിക്കുന്നു.
ഉപയോഗിക്കുന്ന വിധം
ഓറഞ്ച് നീരെടുത്ത് മുഖത്ത് മസ്സാജ് ചെയ്യുക. 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്ത ശേഷം പഞ്ഞിയെടുത്ത് തുടച്ചു മാറ്റുക. കൃത്യം ഒരാഴ്ച ഇങ്ങനെ ചെയ്താല്‍ നിറം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
തക്കാളി നീരും കേമന്‍
പഴുത്ത തക്കാളിയാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഉപയോഗിക്കേണ്ടത്. ഇത് അള്‍ട്രാ വയലറ്റ് രശ്മികള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.
ഉപയോഗിക്കേണ്ട വിധം
തക്കാളിയുടെ നീരെടുത്ത് അതില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുക. ഇത് അഞ്ച് മിനിട്ട് കഴിയുമ്‌ബോള്‍ കഴുകിക്കളയാം.
പപ്പായ ഉപയോഗിക്കാം
പപ്പായ സൗന്ദര്യ സംരക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്. ആരോഗ്യ കാര്യത്തിലും ഇവന്‍ തന്നെ മുന്‍പില്‍.
ഉപയോഗിക്കാന്‍ എളുപ്പം
നല്ലതു പോലെ പഴുത്ത പപ്പായ എടുത്ത് അതിന്റെ തൊലി കളഞ്ഞ് മുഖത്ത് പുരട്ടുക. 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം.
വെള്ളരിക്ക നീര്
വെള്ളരിക്ക നീരും ഇതില്‍ പ്രധാനമാണ്. കണ്‍ തടത്തിലെ കറുപ്പകറ്റാന്‍ ഏറ്റവും നല്ലതാണ് വെള്ളരിക്ക.
ഉപയോഗിക്കേണ്ട വിധം
വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്‍ തടത്തില്‍ വെച്ചാല്‍ ഇവിടങ്ങളിലുണ്ടാകുന്ന കറുപ്പ മാറിക്കിട്ടും. മാത്രമല്ല നല്ലൊരു ക്ലെന്‍സര്‍ ആയി പ്രവര്‍ത്തിക്കാനും വെള്ളരിയ്ക്കക്ക് കഴിയും.
കറ്റാര്‍വാഴയും നാരങ്ങാനീരും
കറ്റാര്‍ വാഴയും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഇതും ദിവസവും ചെയ്താല്‍ മുഖത്തെ കറുത്ത പാടുകള്‍ മാറി മുഖത്തിന് നല്ല തിളക്കം ലഭിയ്ക്കുന്നു.
Post Your Comments