ആലപ്പുഴ•രാഷ്ട്രീയ വിവേചനം കാണിച്ചുകൊണ്ട് തെരുവിളക്കുകൾ നന്നാക്കാത്ത മാരാരിക്കുളം വടക്കു പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പി.
16 ആം വാർഡ് മെമ്പർ സി.വി. മനോഹരൻ പഞ്ചായത്ത് ഓഫീസ് പടിക്കലിനു മുന്നിൽ കിടന്നുകൊണ്ട് പ്രതിക്ഷേധം രേഖപ്പെടുത്തി. രാത്രികാലങ്ങളിൽ നിരവധി പി.എസ്.സി കോച്ചിങ് ക്ലാസ്സുകളും ഒപ്പം കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ മഹോത്സവവും മുന്നിൽ കണ്ട് 16 ആം വാർഡിലെ തെരുവിളക്കുകൾ നന്നാക്കണം എന്ന് ആവശ്യപ്പെട്ട് വളരെ മുൻപ് തന്നെ അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും രാഷ്ട്രീയ വിരോധം നിമിത്തം അധികാരികൾ നാളിതുവരെ അത് പരിഗണിച്ചില്ല. ഇതാണ് മനോഹരനെ ഒറ്റയാൾ സമരത്തിന് പ്രേരിപ്പിച്ചത്.തുടർന്ന് പോലീസെത്തി മെമ്പറെ അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഉടൻ തന്നെ ലൈറ്റുകൾ നന്നാക്കും എന്ന ഉറപ്പു നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് സി.വി. മനോഹരൻപറഞ്ഞു.
സമ്പൂർണ്ണ പരാജയമായ മാരാരിക്കുളം വടക്കു പഞ്ചായത്തിലെ എല്ലാ പ്രവർത്തികളിലും ഈ രാഷ്ട്രീയ വിവേചനം പ്രകടമാണെന്നും ഇനിയും ഈ നില തുടർന്നാൽ ശക്തമായ സമരങ്ങൾ പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സാബു പറഞ്ഞു.
Post Your Comments