KeralaLatest NewsIndia

രണ്ടാം ക്ലാസ്സുകാരിയെ രാത്രി ഉറങ്ങാനനുവദിക്കാതെ ഉപദ്രവിക്കുന്ന ദൃശ്യം ലൈവായി കാമുകന്; കൊല്ലത്ത്‌ അമ്മ അറസ്റ്റില്‍

ഭര്‍തൃമതിയായ യുവതി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി ഏറെനാളായി അടുപ്പത്തിലാണ്.

കുണ്ടറ / കൊല്ലം: രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിയായ മകളെ രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും അനുവദിക്കാതെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാമുകനു കൈമാറിയ യുവതി അറസ്റ്റില്‍. കുരീപ്പള്ളി മോതീന്‍മുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഭര്‍തൃമതിയായ യുവതി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി ഏറെനാളായി അടുപ്പത്തിലാണ്.

ഇയാളുടെ നിര്‍ദേശപ്രകാരം രാത്രിയില്‍ കുട്ടിയെ മണ്ണില്‍ ഉരുട്ടുന്നതും മറ്റുംവീഡിയോ കോള്‍ വഴി കാമുകനെ കാണിക്കുകയായിരുന്നു. കുട്ടിയെ ദീര്‍ഘനാളായി ഇത്തരത്തില്‍ പീഡിപ്പിക്കുന്നുണ്ട്‌. ഡിസംബര്‍ 13ന്‌ കുട്ടി ക്ലാസിലിരുന്നു ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക തിരക്കിയപ്പോഴാണ് പീഡനം അറിഞ്ഞത്‌. തുടർന്ന് സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ചു.

ഹിന്ദു ക്ഷേത്രം തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച പ്രതികളെ പിടികൂടിയ ശേഷം പൊലീസ് വിട്ടയച്ചു

ഇടയ്‌ക്ക് വീട്ടിലെത്തുന്ന കാമുകന്‍ കുട്ടിയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു.തുടര്‍ന്ന്‌ അധികൃതരെത്തി കൂടുതല്‍ അന്വേഷണം നടത്തി കുണ്ടറ പൊലീസിന് വിവരം കൈമാറി. എന്നാല്‍, സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വിമുഖത കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. സമ്മര്‍ദത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button