ജമ്മു : ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നുണ്ടെന്നും അവര്‍ പുല്‍വാമ, ട്രാല്‍ മേഖലകളില്‍ കഴിയുന്നുണ്ടെന്നും അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ സമീര്‍ ധര്. ജയ്ഷ് ബന്ധമുള്ള സമീര്‍ കഴിഞ്ഞ ദിവസം ട്രക്കില്‍ കൊണ്ടുപോയ 3 ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു
വെടിയുണ്ടയേല്‍ക്കാത്ത വാഹനങ്ങളും ബങ്കറുകളിലും തുളച്ചുകയറുന്ന സ്റ്റീല്‍ ബുള്ളറ്റുകളും ഇവരുടെ പക്കലുണ്ടെന്നും ഭീകരരെ കഴിഞ്ഞ വര്‍ഷം ഡിസംബറിലും കശ്മീര്‍ താഴ്വരയിലേക്കു കൊണ്ടുപോയെന്നും സമീര്‍ പറഞ്ഞു. 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ 40 സിആര്‍പിഎഫുകാരെ സ്ഫോടനത്തില്‍ വധിച്ച ചാവേര്‍ ആദില്‍ ധറിന്റെ അടുത്ത ബന്ധുവാണു സമീര്‍.
ഉരുക്കിന്റെ ചെറിയ ആവരണത്തോടെ ഈയത്തില്‍ നിര്‍മിച്ചിട്ടുള്ള വെടിയുണ്ടകള്‍ക്കു പകരം ചൈനീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉരുക്കില്‍ തന്നെ നിര്‍മിച്ചിട്ടുള്ള സ്റ്റീല്‍ ബുള്ളറ്റുകള്‍ ലത്പോറ സിആര്‍പിഎഫ് ക്യാംപിനു നേരെ 2017ല്‍ നടത്തിയ ആക്രമണത്തില്‍ പ്രയോഗിച്ചിരുന്നു. അന്ന് ബുള്ളറ്റ് പ്രൂഫ് ധരിച്ച ഒരു സൈനികനും വെടിയേറ്റു മരിച്ചിരുന്നു. പുല്‍വാമയില്‍ പൊലീസിനു നേരെയും ഇതേ വെടിയുണ്ടകള്‍ പ്രയോഗിച്ചിരുന്നു.
Post Your Comments