റിയാദ് : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിർത്തിവെച്ചതായി അറിയിച്ച് സൗദി എയർലൈൻസ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ലെന്നും നേരത്തെ ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചൈനയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയാതായി ഖത്തർ എയർവേയ്‌സ് അറിയിച്ചിരുന്നു. തിങ്കളാഴ്ച്ച മുതൽ ഇനി അറിയിപ്പ് ഉണ്ടാകും വരെ ചൈനയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. പ്രവേശന നിയന്ത്രണത്തെ തുടർന്ന് കാബിൻ ക്രൂ ജീവനക്കാരെ നിശ്ചിത റൂട്ടുകളിൽ നിയമിക്കുന്നതിൽ തടസ്സം വന്ന സാഹചര്യത്തിലാണ് നടപടി. ചൈനയിലേക്ക് ടിക്കറ്റ് എടുത്തവർക്ക് മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റുകയോ ടിക്കറ്റ് തുക തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണെന്നും റദ്ദാക്കൽ ഫീസ് ഇല്ലാതെ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Also read : കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രണ്ടുപേരെ കാണാതായി, ആശങ്ക
ഒമാൻ എയറും ചൈനയിലേക്കുള്ള വിമാനം റദ്ദാക്കിയിരുന്നു.ഇന്ന് മുതല്‍ ചൈനയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുകയാണെന്നാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചത്. ആരോഗ്യ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം. ഫെബ്രുവരി 2 മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി വെക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments