KeralaLatest NewsNews

ജാതി പരമായി അധിക്ഷേപം : സിപിഎമ്മിന്‍റെ പഞ്ചായത്തംഗം രാജിവെച്ചു.

കോഴിക്കോട് : ജാതി പരമായി അധിക്ഷേപത്തെ തുടർന്ന് സിപിഎമ്മിന്‍റെ പഞ്ചായത്തംഗം രാജിവെച്ചു. കെ എസ് അരുൺകുമാറാണ് രാജി നൽകിയത്. ദളിത് വിഭാഗത്തിൽപ്പെടുന്ന കെ എസ് അരുൺ കുമാര്‍. സഹ പഞ്ചായത്തംഗങ്ങള്‍ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി സമർപ്പിച്ചിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അരുൺ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിന്‍റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ്. മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തതു കൊണ്ടാണ് രാജിയെന്നും വോട്ടർമാർ ക്ഷമിക്കണമെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

Also read : ഫെബ്രുവരി 6 ന് സി.പി.ഐ (എം) പ്രതിഷേധ ദിനം

കഴിഞ്ഞമാസം 27ന്​ നടത്തിയ ഭരണസമിതി യോഗത്തിൽ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ്​ അരുൺകുമാറി​​ന്റെ പരാതിയിൽ പറയുന്നത്. പാർട്ടിക്കും പഞ്ചായത്ത്​ സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്​ച വായ്​മൂടി കെട്ടി ബാനറും പിടിച്ചാണ്​ അരുൺകുമാർ ഭരണസമിതി യോഗത്തിൽ പങ്കെടുക്കുകയും ശേഷം രാജി സമർപ്പിക്കുകയുമായിരുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

വോട്ടർമാർ ക്ഷമിക്കണം ??

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി…

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം

“ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു “

https://www.facebook.com/arun.kuttath.7/posts/1187144888154548

shortlink

Related Articles

Post Your Comments

Related Articles


Back to top button