ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരെ റാഞ്ചി കോടതിയിൽ പരാതി. വഞ്ചനാക്കുറ്റം ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയാണ് മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.അധികാരത്തില്‍ എത്തിയാല്‍ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് അഭിഭാഷകനായ എച്ച് കെ സിംഗ് പരാതി നൽകിയത്.
എന്നാല്‍ ആരോപണം “പബ്ലിസിറ്റി സ്റ്റണ്ട്” എന്നാണ് ബിജെപി ആരോപിച്ചത്. ആറ് വര്‍ഷത്തിന് ശേഷം കേസ് ഫയല്‍ ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് ബിജെപി വക്താവ് പ്രതുല്‍ ഷഹ്ദെയോ പറഞ്ഞു. എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും 15 ലക്ഷം രൂപ ലഭിക്കുമെന്ന് ഒരിക്കലും ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments