റെയ്‌സി: ജമ്മു കശ്മീരിലെ റെയ്‌സിക്ക് സമീപം കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്ററുമാരും സുരക്ഷിതരാണ്. റെയ്‌സിക്ക് സമീപം രുദ്കുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് നിര്‍മ്മിച്ച ചീറ്റാ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. 1973 മുതല്‍ ഈ വിമാനം ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
നദിയ്ക്ക് തീപിടിച്ചു; ക്രൂഡ് ഓയിൽ ഒഴുകിയപ്പോൾ ആളുകൾ തീ കൊളുത്തിയതാണെന്ന് സംശയം
ഇന്ത്യന്‍ കരസേനയും വ്യോമസേനയും ഈ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവരുന്നു. ആകാശനിരീക്ഷണത്തിനും സാധനങ്ങള്‍ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് ചീറ്റ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ചീറ്റയുടെ പരിശീലന പതിപ്പില്‍ രണ്ട് പേര്‍ക്ക് മാത്രമേ സഞ്ചരിക്കാനാകൂ. അതേസമയം മറ്റ് പതിപ്പുകളില്‍ രണ്ട് പൈലറ്റുമാര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്.
Post Your Comments