ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എയുടെ മകന് കോണ്‍ഗ്രസില്‍. കല്‍ക്കാജി എംഎല്‍എ സര്‍ദാര്‍ മന്‍പ്രീത് സിംഗിന്റെ മക അവതാര്‍ സിംഗാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അവതാര്‍ സിംഗ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. അതേസമയം സംഭവത്തേക്കുറിച്ച് മന്‍പ്രീത് സിംഗ് എംഎല്‍എയോ ആപ്പ് നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ആം ആദ്മി പാർട്ടിയിൽ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ അല്‍ക്ക ലാംബ ഉള്‍പ്പെടെയുള്ളവര്‍, ആംആദ്മിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തുന്നതിനിടെയാണ് എംഎല്‍എയുടെ മകന് കോണ്‍ഗ്രസിൽ ചേർന്നിരിക്കുന്നത്.
Post Your Comments