ജനപ്രിയ ഹാച്ച്‌ബാക്ക് മോഡൽ കാർ ആള്‍ട്ടോ K10 -ന്റെ വില്‍പ്പന മാരുതി സുസുക്കി അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാഹനത്തെ പിന്‍വലിക്കുകയാണെന്ന് കമ്പനി അറിയിച്ചെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടില്ല. വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിക്കുന്നില്ലെന്നും നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ഉള്ള മോഡലുകളെ 2020 മാര്‍ച്ച് 31 -ന് മുമ്പായി വിറ്റഴിക്കാനാണ് ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്തിടെ പുറത്തിറക്കിയ മിനി എസ്‌യുവി മോഡൽ എസ്-പ്രെസ്സോ വിപണിയില്‍ താരമായതോടെയാണ് ആള്‍ട്ടോ K10 -ന്റെ വില്‍പ്പന കമ്ബനി അവസാനിപ്പിക്കാനുള്ള കാരണം. വിപണിയില്‍ എസ്-പ്രെസ്സോ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നു കമ്പനി അറിയിച്ചു. ബിഎസ് VI എഞ്ചിന്‍ കരുത്തോടെയാണ് എസ്-പ്രെസ്സോ വിപണയില്‍ എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം, ഓപ്ഷണല്‍ AGS ട്രാന്‍സ്മിഷനും ലഭ്യമാണ്. 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
Post Your Comments