മലപ്പുറം: വാട്ടര്‍ അതോറിറ്റി കന്റീനിലെത്തി ചേറ് കഴിക്കാനിരുന്നാല്‍ പഞ്ചാബി തലപ്പാവണിഞ്ഞ യുവാവിന്റെ ചോദ്യമിങ്ങനെ ലേശം ചോറിടട്ടേ ചേട്ടാ. ചോദ്യം കേട്ട് ആദ്യമൊന്ന് നമ്മള്‍ ഞെട്ടും. വന്ന് വന്ന് പഞ്ചബിക്കാര്‍ വരെ നമ്മളെക്കാള്‍ മലയാളം പറയാന്‍ തുടങ്ങിയല്ലോ എന്ന്. അത് കഴിഞ്ഞ് അവന്റെ പണിയെടുക്കല്‍ കണ്ടാല്‍ ബംഗാളിയേക്കാള്‍ പഞ്ചാബികള്‍ ആണല്ലേ നല്ലത് തോന്നിപ്പോകും.
പഞ്ചാബി ആയിട്ടും നല്ലോണം മലയാളം പറയുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ പഞ്ചാബി നഹി, മല്ലു സിങ്, മെയ്ഡ് ഇന്‍ പടിഞ്ഞാറ്റുംമുറി.പക്ഷേ കണ്ടാല്‍ പഞ്ചാബി ലുക്കും. മുടി സ്‌റ്റൈലായി നീട്ടി വളര്‍ത്തുന്ന പടിഞ്ഞാറ്റുംമുറി കാരത്തൊടി പി.വിനീത്, തലപ്പാവണിഞ്ഞ് മല്ലുസിങ് ആയത് ഭക്ഷണ വിതരണം എന്ന തന്റെ ജോലിക്ക് മുടി തടസ്സമാകാതിരിക്കാനാണ്. മുടി വീണ് ഭക്ഷണം കളങ്കപ്പെടാതിരിക്കാനുള്ള പൊടിക്കൈ അങ്ങനെ വിനീതിനെ സര്‍ദാര്‍ജിയാക്കി. ഒരു മാസമായി പഞ്ചാബിത്തൊപ്പി അണിയാന്‍ തുടങ്ങിയിട്ട്. സുഹൃത്ത് പഞ്ചാബില്‍ പോയി വന്നപ്പോള്‍ കൊണ്ടുവന്ന പഞ്ചാബിത്തൊപ്പിയിലാണ് തുടക്കം.
പഞ്ചാബിയെന്നു ധരിച്ച് ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ പലരും ഹിന്ദിയിലാണ് ഓര്‍ഡര്‍ പറയുക. വറുതേ ലുക്കിനു മാത്രം മുടി വളര്‍ത്തുകയല്ല, മുറിക്കാന്‍ പാകമായാല്‍ കാന്‍സര്‍ രോഗികള്‍ക്കു വിഗ് ഉണ്ടാക്കാന്‍ സംഭാവന ചെയ്യും. 3 തവണ മുടി നല്‍കിക്കഴിഞ്ഞു. എന്നായാലും കക്ഷിയുടെ പഞ്ചാബി ലുക്ക് ഇപ്പോള്‍ ക്ലിക്ക് ആയിരിക്കുകയാണ്.
Post Your Comments