പത്തനംതിട്ട: മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം പറമ്ബില്‍ ജീര്‍ണിച്ച നിലയില്‍. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനേത്തുടര്‍ന്നു പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
സത്യന്‍ മരത്തില്‍നിന്നു വീണ വിവരം അറിഞ്ഞിട്ടും പണിക്കു വിളിച്ചുകൊണ്ടുപോയ കരിമ്ബനാക്കുഴി സ്വദേശി പുരുഷോത്തമൻ മറച്ചുവച്ചെന്നു പോലീസ് സംശയിക്കുന്നു. പുരുഷോത്തമനെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മരത്തിന്റെ ശിഖരം മുറിക്കാൻ കഴിഞ്ഞ 28-നാണ് സത്യനെ വിളിച്ചത്.
സത്യനെ ജോലി ഏല്‍പ്പിച്ചശേഷം വീട്ടിലേക്കു മടങ്ങിയെന്നാണു പുരുഷോത്തമന്റെ മൊഴി. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവസ്‌ഥലത്തുനിന്നു മദ്യക്കുപ്പി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
Post Your Comments