മുംബൈ: 40 കാരന്റെ ലിംഗത്തില്‍ കുടുങ്ങിയ ഇരുമ്പ് വളയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സെക്സ് കൂടുതല്‍ ആസ്വദിക്കുന്നതിനായാണ് യുവാവ് ഇരുമ്പ് വളയം ഉപയോഗിച്ചിരുന്നത്. സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവസാനം ഗ്യാസ് മെറ്റല്‍ കട്ടര്‍ ഉപയോഗിച്ചാണ് വളയം ലിംഗത്തില്‍ നിന്ന് മുറിച്ച് മാറ്റിയത്. പരിശോധനയില്‍ യുവാവിന്റെ മൂത്രനാളിയില്‍ സംയുക്തകോശം രൂപം കൊള്ളാന്‍ തുടങ്ങിയെന്നും മനസിലായെന്നും ഡോ.വെങ്കട്ട് പറഞ്ഞു.
വളയം ഉടന്‍ ലിംഗത്തില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ അത് യുവാവിന്റെ ജീവന് പോലും ആപത്താകുമായിരുന്നു. വളയത്തിന് 3 മില്ലീമീറ്റര്‍ വണ്ണമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. തുടക്കത്തില്‍ രക്തക്കുഴലുകള്‍ വീര്‍ക്കുകയും വളയം ലിംഗത്തില്‍ നിന്ന് മുറിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് ഗ്യാസ് മെറ്റര്‍ കട്ടര്‍ ഉപയോഗിച്ച് വളയം പുറത്തെടുത്തത്. ആശുപത്രികളില്‍ ഗ്യാസ് മെറ്റല്‍ കട്ടര്‍ ലഭ്യമല്ല. അതിന് വേണ്ടി പിഡബ്ല്യുഡിയെ സമീപിക്കുകയായിരുന്നു.
ആ നിമിഷം തന്നെ ശസ്ത്രക്രിയ ആരംഭിച്ചുവെന്നും ഡോ. വെങ്കട്ട് പറഞ്ഞു. തുടര്‍ച്ചയായി ഇയാള്‍ ഇരുമ്പ് വളയം ഉപയോഗിച്ചത് കാരണം ലിംഗത്തിന്റെ അഗ്രചര്‍മ്മത്തില്‍ വീക്കം ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. യുവാവിന് വേദന തുടങ്ങിയിട്ട് രണ്ടാഴ്ച്ചയോളമായെന്നും അത് കൊണ്ട് തന്നെ മൂത്രമൊഴിക്കാനുമൊക്കെ ഇയാള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.
Post Your Comments