Latest NewsKeralaNewsIndia

പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരും : ചന്ദ്രശേഖര്‍ ആസാദ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ എന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമത്തിനെതിരായ എസ്ഡിപിഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ കാവല്‍ക്കാരനായി നമ്മള്‍ ഒരാളെ വച്ചു. ഇന്ന് അയാള്‍ യജമാനനായ ജനത്തോടു ചോദിക്കുന്നു, നിങ്ങള്‍ ഇവിടത്തെ പൗരനാണോ എന്ന്. ഭരണഘടന നിലനില്‍ക്കുന്നിടത്തോളം ജനങ്ങള്‍ക്കിടയില്‍ സാഹോദര്യം നിലനില്‍ക്കുന്നിടത്തോളം സിഎഎ നടപ്പാക്കാനാവില്ല. സര്‍ക്കാര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭയക്കുകയാണെന്നും ആസാദ് പറഞ്ഞു. ഈ കരിനിയമം ഉപേക്ഷിക്കും വരെ, സര്‍ക്കാര്‍ മാപ്പുപറയും വരെ നമ്മള്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഐഐക്കെതിരായ കേരളത്തിന്റെ വികാരം താന്‍ മനസിലാക്കുന്നുവെന്നും അതിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനാണ് എത്തിയതെന്നും ആസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button