KeralaLatest NewsIndia

പൗരത്വ നിയമത്തിനനുകൂലമായ യോഗങ്ങൾക്കെതിരെ കടയടച്ചു പ്രതിഷേധം : ബിജെപി നിയമ നടപടിക്ക്

കൂടാതെ കോഴിക്കോട് ജില്ലയിൽ കടകളടച്ചവർക്കെതിരെ ബിജെപി കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകിക്കഴിഞ്ഞു.

കൊച്ചി: പൗരത്വ നിയമ ഭേദഗതി അനുകൂല യോഗങ്ങൾക്കെതിരെ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പ്രതിഷേധിക്കുന്ന നടപടിക്കെതിരെ ബിജെപി നിയമ നടപടിക്കൊരുങ്ങുന്നു.ഓരോ ജില്ലയിലെയും കലക്ടർമാർക്കും എസ്പിമാർക്കുമാണ് പരാതി നൽകുന്നത്. വ്യാപാരി വ്യവസായി സമിതികളുമായും ബിജെപി ചർച്ച നടത്തും. കൂടാതെ കോഴിക്കോട് ജില്ലയിൽ കടകളടച്ചവർക്കെതിരെ ബിജെപി കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകിക്കഴിഞ്ഞു.

ചാലക്കുടിയിൽ നിന്ന് അടിമാലിയിൽ കാമുകനെ തേടിയെത്തി വീട്ടമ്മ, കണ്ടെത്താനാവാത്തതോടെ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

കൂടാതെ യോഗങ്ങൾക്കിടെ കടകളടച്ചു ഹർത്താൽ ആചരിക്കണമെന്നു സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തവർക്കെതിരെയും പരാതി നൽകി. ഈ വിഷയത്തിൽ ബിജെപിക്ക് പറയാനുള്ളത് കേൾക്കുകയാണ് സാമാന്യ മര്യാദ. അതിനു പകരം ഒരുവിഭാഗം മത തീവ്ര ശക്തികളും ചില കടക്കാരും ഹർത്താലിന് ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button