കൊച്ചി: എഴുത്തുകാരി അരുന്ധതി റോയ്‌ക്കെതിരെ വിവാദ പരാമർശവുമായി അഡ്വക്കേറ്റ് ജയശങ്കർ.എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് സംഭവം. മഹാത്മാ ഗാന്ധിയുടെ നവജീവൻ പ്രസിദ്ധീകരണത്തിലെ , ജാതിവ്യവസ്ഥയെ സംബന്ധിച്ച പരാമർശത്തെ അധികരിച്ച് സദസ്സിൽ നിന്ന് ചോദ്യം ഉന്നയിക്കുകയുണ്ടായി.
ചോദ്യത്തിന് മറുപടിയായി എവിടെയെങ്കിലും കേട്ട കുറച്ച് കുറച്ച് കാര്യങ്ങൾ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്ന് അഡ്വ. ജയശങ്കർ പറഞ്ഞു. പ്രസ്താവന കേരള ലിറ്ററേചർ ഫെസ്റ്റിൽ അരുന്ധതി റോയ് തന്റെ സെഷനിൽ പറഞ്ഞതാണെന്ന് പറഞ്ഞപ്പോളായിരുന്നു അരുന്ധതി റോയ്ക്കെിരായ പരാമര്‍ശമുണ്ടായത്. അരുന്ധതി റോയ്, നല്ലയാളാണ്, എന്നാൽ കടുത്ത മദ്യപാനിയും എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണെന്നാണ് ജയശങ്കരുടെ പരാമര്‍ശം.
ഇതിനെതിരെ എസ്എഫ്ഐ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കമ്മീഷണർക്ക് പരാതി നൽകി. ഇത് തികഞ്ഞ സ്ത്രീ വിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതുമാണെന്ന് പരാതിയിൽ പറയുന്നു. നാളെയുടെ പ്രതീക്ഷയായ വിദ്യാർഥികൾ പഠിക്കുന്ന കലാലയത്തിൽ മാതൃകയാകേണ്ടവരിൽ നിന്നും ഏറ്റവും സ്ത്രീ വിരുദ്ധമായ പ്രസ്‌താവനയാണ് ഉണ്ടായതെന്നും എസ്എഫ്ഐ നല്‍കിയ പരാതിയിൽ പറയുന്നു.
Post Your Comments