Latest NewsKeralaIndia

സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ ബിജെപി പരാതി, ഡിവൈഎഫ്ഐക്കാരൻ എന്നാരോപണം

ആൾ മാറാട്ടക്കാരനെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്ന് BJP പത്തനംതിട്ട ജില്ലാ കമ്മറ്റിയും അവശ്യപ്പെട്ടു.

പത്തനംതിട്ട: സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ ബിജെപി പരാതി നല്‍കി.മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപെടുന്ന യുവാവ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും പരാതിയില്‍ പറയുന്നു. ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റിയാണ് പോലീസില്‍ പരാതി നല്‍കിയത്. ആൾ മാറാട്ടക്കാരനെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്ന് BJP പത്തനംതിട്ട ജില്ലാ കമ്മറ്റിയും അവശ്യപ്പെട്ടു.

പരാതിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ പരാതിക്ക് കാരണമായ വീഡിയോ സഹിതം ബിജെപി നാരങ്ങാനം പഞ്ചായത്ത് കമ്മറ്റി അവരുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ എംഎസ് അനില്‍ക്കുമാറും നരങ്ങാനം പഞ്ചായത്ത് കമ്മറ്റി ജെനറല്‍ സെക്രട്ടറി പി എസ്സ് രതിഷ്കുമാറും ജില്ലാ പോലിസ് മേധാവി ശ്രി ജയദേവ്, ജില്ലാ ക്രൈം ഡിവൈഎസ്പി കെ സജീവ് എന്നിവരെ കണ്ട് സംഘിയായി വേഷം കെട്ടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പരാതി നൽകുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,

ജനാധിപത്യ വിശ്വാസികളെ നമസ്കാരം…….. നാരങ്ങാനത്തും സമീപ പ്രദേശങ്ങളിലും മതസ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാനുള്ള……..ചെറുകോൽവില്ലേജിൽ കാട്ടുർ മുറിയിൽ തെക്കേമാവുങ്കമണ്ണിൽ അൻസാരി TA എന്ന dy Fi ക്കാരൻ “RSS പ്രവർത്തകൻ എന്ന വ്യാജേന ” മതസ്പർദ്ധ വളർത്തുന്ന വിഡിയോ ഫെസ് ബുക്ക് വഴി പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ന് BJP ജില്ലാ വൈസ് പ്രസി: MS അനിൽ കുമാറും, പഞ്ചായത്ത് ജന:സെക്ര: PSരതിഷ്കുമാറും ബഹുമാനപ്പെട്ട ജില്ലാ പോലിസ് മേധാവി ശ്രി ജയദേവ് IPS , ജില്ലാ ക്രൈം DYSP ബഹു: ശ്രീ K സജീവ് എന്നിവരെ കണ്ട് പരാതി നൽകി…….. ഈ ആൾ മാറാട്ടക്കാരനെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്ന് BJP പത്തനംതിട്ട ജില്ലാ കമ്മറ്റിയും അവശ്യപ്പെട്ടു………. സമാധാന അന്തരിക്ഷം നിലനിൽക്കുന്ന നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള അൻസാരിയെ പോലുള്ള ക്രിമിനലുകളെ ജനം തിരിച്ചറിയണം എന്ന് അഭ്യർത്ഥിക്കുന്നു…………

വിശ്വസ്തതയോടെ BJP നാരങ്ങാനം………

shortlink

Post Your Comments


Back to top button