ഗര്‍ഭപാത്രവും വൃക്കയുമെടുത്തുമാറ്റിയതോടൊപ്പം മുഖം വികൃതമാക്കി, തൊണ്ടയില്‍ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കി, ലൈംഗിക തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊന്ന രസികനായ കൊലയാളിയുടെ കഥ ഇങ്ങനെ. പ്‌ത്തെമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ലൈംഗിക തൊഴിലാളികളെ മാത്രം തിരഞ്ഞു പിടിച്ച് കൊന്നു രസിച്ച കൊലയാളിയെ കുറിച്ചാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കാലമെത്ര കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്തത് വേശ്യകളെ മാത്രം എന്തിന് തെരഞ്ഞുപിടിച്ചു കൊന്നെതെന്നാണ്.
എന്തായാലും ഈ കൊലപാതകി ആരെന്നത് അന്നും ഇന്നും ദുരൂഹമായിത്തന്നെ അവശേഷിച്ചിരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ കൊല നടത്തിയ ആള്‍ അതീവ വിദഗ്ദ്ധനായിരുന്നുവെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കാരണം, ശരീര ശാസ്ത്രമറിയാവുന്ന അതി വിദഗ്ദ്ധനായ ഒരു ഡോക്ടറോ, കശാപ്പുകാരനോ, ശസ്ത്രക്രിയാ വിദഗ്ദ്ധനോ ഒക്കെ മാത്രമേ ഇത്ര സമര്‍ത്ഥമായി അവയവങ്ങള്‍ ശരീരത്തില്‍ നിന്ന് കിറു കൃത്യമായി എടുത്തു മാറ്റാനാവുമായിരുന്നുള്ളുവെന്നതാണ്. അതായത്, എന്തൊക്കെ എവിടെയൊക്കെയുണ്ടെന്നുള്ളത് വ്യക്തമായി അറിയാവുന്ന ആള്‍ ആയിരുന്നു കൊലയാളി എന്നര്‍ഥം.
ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ,
19ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബ്രിട്ടനിലേക്കു കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കായിരുന്നു. അതോടെ ലണ്ടന്റെ കിഴക്കേ അറ്റമടക്കം പല സ്ഥലങ്ങളിലും ജനസംഖ്യകൊണ്ട് വീര്‍പ്പുമുട്ടി.ജനസംഖ്യ പെരുകിയതോടെ തൊഴില്‍ സാദ്ധ്യത മങ്ങി, വേതനമില്ലായ്കയും രൂക്ഷമായി. സുഖമായി താമസിക്കാനോ എന്തിന് ഒന്നു തലചായ്ക്കാനോ ഇടമില്ലാതെ ആളുകള്‍ വലഞ്ഞു. ഇത് സ്ാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിച്ചു.അതിനാല്‍ ജനങ്ങളെ കൊള്ളയിലേക്കും പിടിച്ചു പറിയിലേക്കും നയിച്ചു. ജീവിക്കാന്‍ സ്ത്രീപുരുഷഭേദമില്ലാതെ ജനങ്ങള്‍ ലൈംഗികവൃത്തി തൊഴിലാക്കി.
ഒരു നേരത്തെ ആഹാരം കഴിച്ച് വിശപ്പടക്കാനായി രാത്രിയുടെ മറവില്‍ വെറും ആറു പെന്‍സിന് വേശ്യകള്‍ സ്വന്തം ശരീരം വില്‍ക്കാന്‍ തയ്യാറായി നടന്നിരുന്നു. ഇതോടെ കുറ്റകൃത്യങ്ങളും പ്രാദേശികത്വും വംശീയചിന്തയും സാമൂഹികമായ പ്രതിഷേധവും രൂക്ഷമായിത്തീര്‍ന്നു. അതാവട്ടെ കൊലപാതകങ്ങളിലാണ് ചെന്നവസാനിച്ചത്. അതിന്റെ പ്രധാന ഇരകള്‍ വേശ്യകളായിരുന്നു താനും. അതില്‍ പ്രധനമാണ് റിപ്പര്‍ ജാക്കിന്റെ കൊലപാതക പരമ്പര.
വൈറ്റ് ചാപ്പല്‍ കൊലകള്‍ എന്നറിയപ്പെടുന്ന ഈ കൊലപാതകങ്ങള്‍ പല കാരണങ്ങളാലും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. 1888 ഏപ്രില്‍ 3 മുതല്‍ 1891 ഫെബ്രുവരി 13 വരെ പതിനൊന്നു കൊലപാതകങ്ങള്‍ നടന്നു. ഒസ്‌ബോണ്‍ സ്ട്രീറ്റ്, ജോര്‍ജ് യാര്‍ഡ്, ഹാന്‍ബറി സ്ട്രീറ്റ്, ബക്ക്‌സ് റോ, ബര്‍ണര്‍ സ്ട്രീറ്റ്, മൈറ്റര്‍ സ്‌ക്വയര്‍, ഡോര്‍സെറ്റ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് കൊലകള്‍ നടന്നത്. വയറും ലൈംഗികാവയവങ്ങളും കീറിമുറിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ മാറ്റം ചെയ്യപ്പെട്ടിരുന്നു. മുഖംപോലും വികൃതമാക്കപ്പെട്ടിരുന്നു.
1888 ഏപ്രില്‍ 3-നാണ് ആദ്യകൊലപാതകം നടന്നതായി കാണപ്പെട്ടത്. വൈറ്റ് ചാപ്പലിലെ ഒസ്‌ബോണ്‍ സ്ട്രീറ്റിലെ എമ്മ എലിസബത്ത് സ്മിത്ത് എന്ന യുവതിയെ പീഡിപ്പിച്ചശേഷം കൊന്നു കളഞ്ഞു. എന്തോ ഒരു സാധനം അവളുടെ ജനനേന്ദ്രിയത്തില്‍ തിരുകിക്കയറ്റിയിരുന്നു. അതാവട്ടെ അവളുടെ പെരിറ്റോറിയം തകര്‍ത്തിരുന്നു. പെരിറ്റോണിയത്തിന്റെ തകരാര്‍ മൂലം ലണ്ടനിലെ ആശുപത്രിയില്‍ എത്തിയതിന്റെ പിറ്റേന്ന് അവള്‍ മരിച്ചു. 1888 ആഗസ്റ്റ് 7-ാം തീയതി മാര്‍ത്ത താബ്രാം എന്ന സ്ത്രീ കൊലചെയ്യപ്പെട്ടു. അവളുടെ ശരീരത്തില്‍ 39 മുറിവുകള്‍ കാണപ്പെട്ടു. എന്നാല്‍ പതിവിന് വിപരീതമായി അവളുടെ തൊണ്ടയോ വയറോ കുത്തിക്കീറിയിരുന്നില്ല. പകരം അവളെ കുത്തിക്കൊല്ലുകയാണുണ്ടായത്.അടുത്ത കൊലപാതകത്തില്‍ കഴുത്തില്‍ മാരകമായ രണ്ടു മുറിവുകളുണ്ടായിരുന്നു. വയറിനു താഴെയായി വലിയ നീളത്തില്‍ അരക്കെട്ടിന്റെ ഇടതുവശംവരെ കുത്തിക്കീറിയിരുന്നു. കത്തികൊണ്ട് പല തവണ വയറിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തി വരഞ്ഞിരുന്നു
47 വയസ്സുള്ള ആനി ചാപ്മാന്റെ ചേതനയറ്റ ശരീരം 1888 സെപ്റ്റംബര്‍ 8-ാം തീയതി ശനിയാഴ്ച രാവിലെ 6 മണിക്കാണ് കാണപ്പെട്ടത്. സ്ഫിറ്റല്‍ ഫീല്‍ഡ്‌സിലെ 29 ഹാന്‍സ്ബറി സ്ട്രീറ്റിലുള്ള ഒരു വാതലിനരികിലാണ് അത് കാണപ്പെട്ടത്. മേരി നിക്കോളാസിന്റെ കാര്യത്തിലെന്നപോലെ ചാപ്മാന്റെ കഴുത്തും രണ്ടിടത്ത് കുത്തിമുറിച്ചിരുന്നു. വയര്‍ ഒന്നാകെത്തന്നെ കുത്തിത്തുറന്നിരുന്നു.കൂടാതെ അവരുടെ ഗര്‍ഭപാത്രം എടുത്തു മാറ്റിയിരുന്നു.
അടുത്തതായി 45 വയസ്സുള്ള നീണ്ട ലിസ് എന്നു വിളിക്കപ്പെടുന്ന എലിസബത്ത് സ്‌ടൈഡും 43 വയസ്സുള്ള കാതറൈന്‍ എഡ്ഡോസുമാണ് കൊലചെയ്യപ്പെട്ടതായി കാണാനായത്. വൈറ്റ് ചാപ്പലിലെ ഡട്ട്ഫീല്‍ഡ് യാര്‍ഡിലെ ബര്‍ണര്‍ സ്ട്രീറ്റില്‍ നിന്നും അല്‍പമകലെയായിട്ട് ഏതാണ്ട് 1 മണിയോടെയാണ് സ്‌ട്രൈഡിന്റെ ശവശരീരം കാണപ്പെട്ടത്. കഴുത്തിനു പുറകില്‍ ഇടതുവശത്തെ ഒരു പ്രധാന ആര്‍ട്ടറിയിലെ ഒരു കനത്ത മുറിവാണ് മരണത്തിനു കാരണമായതെന്ന് വ്യക്തമായി.
സ്‌ട്രൈഡിന്റെ മൃതദേഹം കണ്ടെത്തി മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് എഡ്ഡോസിന്റെ ശവശരീരം ലണ്ടന്‍ പട്ടണത്തിലെ മൈറ്റര്‍ സ്‌ക്വയറില്‍ കാണപ്പെട്ടത്. ചന്തയില്‍ പന്നിയുടെ തോല്‍ പൊളിക്കുന്നതു പോലെ അവളുടെ ശരീരം കീറിമുറിച്ചിരുന്നു.കൂടാതെ അവളുടെ കഴുത്ത് മുറിച്ച് വയറ്റില്‍ കത്തികൊണ്ട് കുത്തിക്കീറിയിരുന്നു. ഇടതുവശത്തെ വൃക്കയും ഗര്‍ഭപാത്രവും പാടേ നീക്കം ചെയ്തിരുന്നു.
35 വയസ്സുള്ള മേരി കെല്ലിയുടെ കുത്തിക്കീറിയ മൃതദേഹം അവള്‍ താമസിച്ചിരുന്ന 13 മില്ലേഴ്‌സ് കോര്‍ട്ടിലാണ് കാണപ്പെട്ടത്. സ്പിറ്റാല്‍ ഫീല്‍ഡ്‌സിലെ ഡോര്‍സെറ്റ് സ്ട്രീറ്റിനകലെയായി 1888 നവംബര്‍ 9 വെള്ളിയാഴ്ച രാവിലെ 10.45 – നാണ് അത് കണ്ടെത്തിയത്. റിപ്പര്‍ കൊലപാതകങ്ങളില്‍ അതിക്രൂരമായ കൊലപാതകങ്ങളിലൊന്നായിരുന്നു ഇത്. തൊണ്ടയില്‍ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കിയിരുന്നു. വയറിനുള്ളിലുള്ളതെല്ലാം തന്നെ എടുത്തു മാറ്റിയിരുന്നു.അവളുടെ ഹൃദയം കാണാനുമില്ലായിരുന്നു. പൊലീസിന്റെ നിഗമനത്തില്‍ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും എടുത്തിരിക്കണം കൊലയാളിക്ക് ശവശരീരം കീറി മുറിക്കാന്‍.
അഞ്ചു കൊലപാതകങ്ങളും ആഴ്ചയുടെ അവസാനത്തോടെ, അല്ലെങ്കില്‍ മാസത്തിന്റെ അവസാനത്തോടെ നേരം പുലരും മുമ്പാണ് നടന്നിരുന്നത്. സ്‌ട്രൈഡിന്റെയും നിക്കോളാസിന്റെയും ഒഴികെ ബാക്കിയുള്ളവരുടെയൊക്കെ അവയവങ്ങളെല്ലാം തന്നെ നഷ്ടമായിരുന്നു. എന്തായാലും ഈ കൊലപാതകി ആരെന്നത് അന്നും ഇന്നും ദുരൂഹമായിത്തന്നെ അവശേഷിച്ചിരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ കൊല നടത്തിയ ആള്‍ അതീവ വിദഗ്ദ്ധനായിരുന്നുവെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
ഇരയുമായി കൊലപാതകി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നതായി കരുതാവുന്ന തെളിവുകളൊന്നുമുണ്ടായിരുന്നില്ല. മനശ്ശാസ്ത്രജ്ഞന്മാര്‍ പറയുന്നതനുസരിച്ച് അതിന്നര്‍ത്ഥം ഇരയെ കത്തിയുപയോഗിച്ച് മുറിച്ചു കീറി ലൈംഗികാവയവങ്ങള്‍ വികൃതമാക്കി പുറത്തെടുത്തിടുമ്‌ബോള്‍ കൊലപാതകിക്ക് ലൈംഗികാനുഭൂതിയുണ്ടായിരുന്നിരിക്കാമെന്നാണ്.ആക്രമിക്കുമ്‌ബോള്‍ അയാള്‍ക്ക് ലൈംഗികതൃപ്തി ലഭിച്ചിരുന്നിരിക്കാം.
Post Your Comments