Latest NewsKeralaNews

വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് നിർദേശം

തിരുവനന്തപുരം: കൊറോണക്കേസില്‍ എല്ലാമുന്‍കരുതലുകളും എടുത്തതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും വിവാഹച്ചടങ്ങുകൾ അടക്കം മാറ്റിവെയ്ക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊറോണ വൈറസ് ബാധിച്ച പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേയ്ക്കു മാറ്റിയത്. ഐസലേഷന്‍ വാര്‍ഡിലെ വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും സുരക്ഷിത വസ്ത്രങ്ങള്‍ ധരിച്ചാണ് രോഗിയെ പരിചരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീടുകളില്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button