പാരീസ്: കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ലോക പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഗബ്രിയേല്‍ മാറ്റ്‌സ്നെഫിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും മാറ്റ്സ്ഡനെഫ് പറഞ്ഞു. അതേസമയം അന്ന് ‘ഇത് ഒരു കുറ്റകൃത്യമാണെന്ന് ആരും പറഞ്ഞിട്ടില്ല’ എന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജനുവരി 2 ന് പ്രസിദ്ധീകരിച്ച ‘റിഗ്രറ്റ്’ എന്ന പുസ്തകത്തില്‍ പ്രസാധകയായ വനേസ സ്പ്രിംഗോറ അയാളുമായുള്ള പീഡനബന്ധം വെളിപ്പെടുത്തിയതോടെ എല്ലാവര്‍ക്കും എഴുത്തുകാരനോടുള്ള മനോഭാവം ഗണ്യമായി മാറി. അന്‍പതുകളില്‍ മാറ്റ്‌സ്‌നെഫ് തന്റെ സ്‌കൂളിന് പുറത്തുള്ള കാത്തുനില്‍ക്കുകയും ലൈംഗികതയ്ക്കായി ഒരു ഹോട്ടലില്‍ കൊണ്ടുപോകുകയും ചെയ്യുന്നതെങ്ങനെയെന്ന് അവള്‍ വിവരിച്ചു. ഇവരുടെ വെളിപ്പെടുത്തലിന് ശേഷം ഇയാള്‍ക്കെതിരെ ഫ്രഞ്ച് പൊലീസ് കേസെടുത്തിരുന്നു
എന്നാല്‍ താനും സ്പ്രിംഗോറയും തമ്മില്‍ ”അസാധാരണമായ ഒരു സ്‌നേഹം” ഉണ്ടായിരുന്നുവെന്ന് മാറ്റ്‌സ്‌നെഫ് പറഞ്ഞു. ബിഎഫ്എംടിവിയുമായുള്ള അഭിമുഖത്തിനിടയില്‍ മാറ്റ്‌സ്‌നെഫ് ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ അവളെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ല, കാരണം അവള്‍ ഒരു തിളക്കമുള്ള വ്യക്തിയാണ്.’
Post Your Comments