Latest NewsKeralaNews

മനസ്സുകളിൽ വിഭജനമുണ്ടാക്കി മത തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നതായി പി.കെ.കൃഷ്ണദാസ്

മലപ്പുറം: മനസ്സുകളിൽ വിഭജനമുണ്ടാക്കി മത തീവ്രവാദ സംഘടനകൾ കേരളത്തിൽ കലാപത്തിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് രംഗത്ത്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണ് പിന്നിൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ഭരണപക്ഷവും പ്രതിപക്ഷവും ഇവരെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: പാലിനും തൈരിനും ഫെബ്രുവരി ഒന്ന് മുതല്‍ ലിറ്ററിന് 2 രൂപ കൂടും : വിശദാംശങ്ങള്‍ പുറത്തുവിട്ടു : ചായയ്ക്കും കാപ്പിയ്ക്കും വില വര്‍ധിപ്പിയ്ക്കാനൊരുങ്ങി ഹോട്ടലുടമകളും

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നൽകുന്ന പിന്തുണ തീവ്രവാദ സംഘടനകളുടെ സ്വീകാര്യത വർധിപ്പിച്ചു. പൗരത്വ നിയമത്തെ എതിർക്കുന്നതു പോലെ തന്നെ അനുകൂലിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേരളത്തിൽ നിയമത്തെ അനുകൂലിക്കുന്നവർക്കു ജോലി നിഷേധിച്ചും അവരുടെ വ്യാപാര സ്ഥാപനങ്ങൾ ബഹിഷ്കരിച്ചും മിന്നൽ ഹർത്താലുകൾ നടത്തിയും വിഭാഗീയത സൃഷ്ടിക്കുകയാണെന്നും കൃഷ്‌ണദാസ്‌ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button