Latest NewsNewsIndia

സിഎഎ പാസാക്കിയതില്‍ താന്‍ സന്തുഷ്ടന്‍ ; ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനം : രാഷ്ട്രപതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ താന്‍ സന്തുഷ്ടനാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.ഈ നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയെന്നും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും തുല്യവികസനത്തിന് ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കിയത് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷം രാജ്യത്തെ പൗരന്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പക്വമായ പെരുമാറ്റം പ്രശംസനീയമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ പൗരന്‍മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാനും അവര്‍ക്ക് ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കാനുമാണ് നമ്മുടെ ഭരണഘടന പാര്‍ലമെന്റില്‍ നിന്നും ഈ സഭയിലെ ഓരോ അംഗത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button