Latest NewsIndia

ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദ്രാബാദില്‍

ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദും ഫെബ്രുവരി ഏഴിന് അണ്ണ ഹസാരെയും സംഗമത്തെ അഭിസംബോധന ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദ്രാബാദില്‍ തുറന്നു. കന്‍ഹ ശാന്തി വനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആസ്ഥാനത്താണ് ഈ ധ്യാനകേന്ദ്രം. ഹാര്‍ട്ട്ഫുള്‍നെസിന്റെ നിലവിലെ മാര്‍ഗദര്‍ശിയായ ഡാജി എന്ന് സ്‌നേഹപൂര്‍വം അറിയപ്പെടുന്ന കമലേഷ് പട്ടേല്‍, ഹാര്‍ട്ട്ഫുള്‍നെസിന്റെ ആദ്യ മാര്‍ഗദര്‍ശിയായ പരം പൂജ്യലാലാജി മഹാരാജിനാണ് ധ്യാനകേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്.ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദും ഫെബ്രുവരി ഏഴിന് അണ്ണ ഹസാരെയും സംഗമത്തെ അഭിസംബോധന ചെയ്യും.

ഒരു പ്രധാന ഹാളും എട്ട് അനുബന്ധ ഹാളുകളുമാണ് ധ്യാനകേന്ദ്രത്തിനുള്ളത്. വെറും മൂന്ന് വര്‍ഷം കൊണ്ടാണ് ധ്യാനകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരു ദിവസം 100000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്ന സ്വയംപര്യാപ്തമായ അടുക്കള, വരാനിരിക്കുന്ന 350 ബെഡ് ആയുഷ് മെഡിക്കല്‍ സൗകര്യം, കഴിഞ്ഞ നാലു വര്‍ഷമായി നട്ടു പിടിപ്പിച്ച ലക്ഷകണക്കിന് മരങ്ങള്‍, ഹാര്‍ട്ട്ഫുള്‍നെസ് ലേണിങ് സെന്റര്‍, ജലസംഭരണ സംവിധാനങ്ങള്‍ എന്നിവ ഹാര്‍ട്ട്ഫുള്‍നെസിന്റെ സവിശേഷതകളാണ്.

മദ്യപിച്ചാലും രസം കുടിച്ചാലും കൊറോണ വൈറസ് നശിക്കും; നോണ്‍ വെജ് കഴിക്കരുത്; പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം ഇതാണ്

30 ഏക്കറില്‍ നിര്‍മിച്ച ധ്യാനകേന്ദ്രത്തില്‍ ഒരേസമയം ഒരു ലക്ഷം ധ്യാന പരിശീലകരെ ഉള്‍ക്കൊള്ളാന്‍ കഴിയും.ശ്രീരാം ചന്ദ്ര മിഷന്‍ ആന്‍ഡ് ഹാര്‍ട്ട്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരണത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചാണ് ധ്യാനകേന്ദ്രം സമര്‍പ്പിച്ചത്. യോഗ ഗുരു ബാബാ രാംദേവ്, ജനാര്‍ദന്‍ പന്ത് ബോത്തെ, സുരേഷ് പ്രഭു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹാര്‍ട്ട്ഫുള്‍നെസിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂന്ന് സെഷനുകളിലായി ബഹുജന ധ്യാന പരിപാടികള്‍ ധ്യാനകേന്ദ്രത്തില്‍ അരങ്ങേറും.

shortlink

Post Your Comments


Back to top button