KeralaLatest NewsNews

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കില്ല, സസ്പെൻഷൻ കാലാവധി മുഖ്യമന്ത്രി ഇടപെട്ട് നീട്ടി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കില്ല, സസ്പെൻഷൻ കാലാവധി മുഖ്യമന്ത്രി ഇടപെട്ട് നീട്ടി. നാളെ സസ്പെൻഷൻ കാലാവധി തീരാനിരിക്കെയാണ് നടപടി. 90 ദീവസത്തേയ്ക്കാണ് സസ്പെൻഷൻ നീട്ടിയത്. തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളി മുഖ്യമന്ത്രി ഉത്തരവിറക്കിയത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലാണ് ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. സസ്പെൻഷനിലാത്.

കഴിഞ്ഞവർഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം. ബഷീർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്താണ് കാറോടിച്ചിരുന്നതെന്നായിരുന്നു ശ്രീറാമിന്റെ നിലപാട്. ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി. അപകടസമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button