കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം (96 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം.
1982-87 കാലത്ത് കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ടലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1948 മുതല്‍ 1963 വരെ കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കെ പി സി സി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് (ഒ)-ല്‍ നിലകൊണ്ട അവര്‍ ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്‍റെ കോഴിക്കോട് ജില്ലാ ചെയര്‍പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
Post Your Comments