
ഒളരിക്കര: വളര്‍ത്തുനായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കല്‍ പതിവാക്കിയ യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയില്‍. ഒളരി എല്‍ത്തുരുത്ത് ബാറിനു സമീപം താമസിക്കുന്ന തടിമില്ലുടമയായ യുവാവാണ് പിടിയിലായത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.
ഇയാള്‍ പതിവായി വളര്‍ത്തുനായയെ വിട്ട് നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിക്കുമായരുന്നു. ശല്യം സഹിക്കാതായപ്പോഴാണ് പിടികൂടാന്‍ തീരുമാനിക്കുന്നത്. ഏറെ സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. ബാറില്‍നിന്ന് മദ്യപിച്ചിറങ്ങുന്നവര്‍ക്കാണ് കൂടുതലും കടിയേറ്റിരുന്നത്. കഴിഞ്ഞദിവസം വൈകീട്ട് നാലുപേരെ ഈ നായ കടിച്ചു. ഇതോടെ നാട്ടുകാരും വഴിയാത്രികരും ഇയാളുടെ വീടിനു മുന്നില്‍ തടിച്ചുകൂടി. പ്രതിരോധിക്കാനായി യുവാവും സഹായികളും വടിവാള്‍ വീശി. പിന്നീട് കല്ലും കുപ്പിയും നാട്ടുകാര്‍ക്ക് നേരെയെറിഞ്ഞു.
സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ പോലീസിന് നേരെയായി യുവാവിന്റെ ആക്രമണം.ആദ്യം ഇയാളെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ഏറെ കഷ്ടപ്പെട്ട് സാഹസികമായാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതോടെ തൃശ്ശൂര്‍-കാഞ്ഞാണി റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. കുരുക്കില്‍പ്പെട്ടു കിടക്കുകയായിരുന്ന ഒരു വണ്ടിയുടെ ചില്ലും യുവാവ് തല്ലിപ്പൊട്ടിച്ചു. ഇയാള്‍ മയക്കുമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നയാളാണെ് പിടികൂടുമ്പോഴും ഇയാള്‍ കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
Post Your Comments