കൊല്‍ക്കത്ത: ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒന്‍പതോളം സംഘടനകള്‍ ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരം പ്രഖ്യാപിച്ചത്. ജീവനക്കാരുടെ വേതനത്തില്‍ ഏറ്റവും കുറഞ്ഞത് 15 ശതമാനം വര്‍ധനവെങ്കിലും വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കിൽ മാര്‍ച്ച് 11 മുതല്‍ 13 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി പണിമുടക്കാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷവും നടപടിയുണ്ടായില്ലെങ്കിൽ ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കും സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments