Latest NewsNewsIndia

കുട്ടികളുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോയമ്പത്തൂര്‍•കുട്ടികളുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് 19 കാരനായ അസം സ്വദേശി അറസ്റ്റിലായി. രംഗസമുദ്രത്തിന് സമീപം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റാഫിക് ഇസ്ലാം എന്നയാളെയാണ് കോട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ അശ്ലീല വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തുന്നതിന് തങ്ങൾ കുറച്ചുകാലമായി ഫേസ്ബുക്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊള്ളാച്ചിക്കടുത്തുള്ള കോട്ടൂർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

‘ഞങ്ങൾ ഫേസ്ബുക്കിൽ റാഫിക്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം തന്റെ അക്കൗണ്ടിൽ കുട്ടികളുടെ അശ്ലീലങ്ങൾ അപ്‌ലോഡുചെയ്യുന്നതും മറ്റുള്ളവരുമായി ഇടയ്ക്കിടെ പങ്കിടുന്നതും കണ്ടെത്തി,’ – ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതേത്തുടർന്ന് കോട്ടൂർ പോലീസ് റാഫിക്കിനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമം, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് ജില്ലാ മഹിള കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button